വിമാനത്തിന്റെ ടോയ് ലെറ്റിൽ നിന്നും 85 ലക്ഷം രൂപ സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി

നെടുമ്പാശ്ശേരി :കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിൻ്റെ ടോയ് ലെറ്റിൽ നിന്നും 85 ലക്ഷം രൂപ വിലയുള്ള കുഴമ്പ് രൂപത്തിലുള്ള സ്വർണ്ണം എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടി ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്ന ഇൻഡിഗോ വിമാനത്തിലാണ് ഉടമസ്ഥനില്ലാത്ത നിലയിൽ സ്വർണ്ണം ഇട്ടിരുന്നത് .ഇത് സംബന്ധിച്ച് വിമാനത്തിലെ ജീവനക്കാർക്ക് രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പരിശോധന നടത്തിയത് .രണ്ട് കവറുകളിലാക്കിയാണ് സ്വർണ്ണം കൊഴുമ്പ് രൂപത്തിൽ ഒളിപ്പിച്ചിരുന്നത് 1709 ഗ്രം സ്വർണ്ണമാണ് ഉണ്ടായിരുന്നത് . ഇതിൽ വൻ കള്ളക്കളി നടന്നിട്ടുണ്ടന്നാണ് എയർ കസ് കസ്റ്റംസ് ഇൻ്റലിജൻസിൻ്റെ പ്രഥമിക നിഗമനം . ടോയ്ലറ്റിൽ ഈ വിധത്തിൽ കിടക്കുന്ന സ്വർണ്ണം വിമാനത്താവളത്തിലെ ഏതെങ്കിലും വിഭാഗം ജീവനക്കാർക്ക് പുറത്ത് എടുത്ത് കൊണ്ടുവരാൻ എളുപ്പമാണ് കൂടാതെ ഇതെവിമാനത്തിൽ പോകാൻ വരുന്ന യാത്രക്കാർക്കും ഈ സ്വർണ്ണം കൊണ്ടുപോകാനും എളുപ്പമാണ് .ഇന്നലെ ഗ്രീൻ ചാനലിലൂടെ കൊണ്ടുപോകാൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണ്ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു . ജിദ്ദയിൽ നിന്ന് ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സൗദി എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന മലപ്പുറം സ്വദേശി റിയാസാണ് അനധികൃതമായി സ്വർണ്ണം കടത്തികൊണ്ടു പോകുവാൻ ശ്രമിച്ചത് . സ്വർണ്ണ മിശ്രതം  വെളുത്ത നിറത്തിലുള്ള മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് അനധികൃതമായി കടത്തുവാൻ കൊണ്ടുവന്നത് . 963 .59 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്ന് എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടിച്ചത് .


Comment As:

Comment (0)