ചലച്ചിത്ര സംവിധായകൻ വിജീഷിന്റെ ഹർജിയിൽ ഹൈക്കോടതി സർക്കാറിനാട് വിശദീകരണം തേടി


സംസ്ഥാന ചലചിത്ര പുരസ്കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആകാശത്തിന് താഴെ എന്ന ചലച്ചിത്രത്തിൻറെ സംവിധായകൻ ശ്രീ ലിജീഷ് മുള്ളേഴത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ബഹുമാനപ്പെട്ട കോടതിയുടെ നടപടി.
ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകൻരഞ്ജിത്ത് പുരസ്കാരനിർണയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് കാട്ടി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നും ഹർജിയിൽ പറയുന്നു.വിഷയത്തിൽ സർക്കാറിനോട് വിശദീകരണം തേടിയതോടൊപ്പം കേസിൽ സാംസ്കാരിക വകുപ്പ് ഡയറക്ടറെ കക്ഷി ചേർക്കാനും കോടതി നിർദ്ദേശിച്ചു.
വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതിനുള്ളിൽ സർക്കാർ വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം.
              
      റിപ്പോർട്ടർ:  സാജു തറനിലം


Comment As:

Comment (0)