ആലുവ എസ് എൻ ഡി പി യൂണിയനിൽ ഇന്ന് പതാക ദിനം ആചരിച്ചു

 

  ആലുവ: 169-മത് ഗുരുദേവ ജയന്തി മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട്. ആലുവ വൈദിക മഠത്തിലെ ഗുരുദേവ വിഗ്രഹത്തിന് മുൻപിൽ യൂണിയൻ പ്രസിഡന്റ്‌ വി. സന്തോഷ്‌ ബാബു ഭദ്രദീപം തെളിയിച്ചു. 
തുടർന്ന് ആലുവ അദ്വൈതാശ്രമത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം 8.30. ന് യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ്‌ വി. സന്തോഷ്‌ ബാബു പീത പതാക ഉയർത്തി. ഇതേ സമയം ആലുവ എസ് എൻ ഡി പി യൂണിയനിലെ 61 ശാഖ മന്ദിരങ്ങളിലും, കുടുംബയൂണിറ്റ്,  കേന്ദ്രങ്ങളിലും, വ്യവസായ കേന്ദ്രങ്ങളിലും, ഭവനങ്ങളിലും പീത പതാക ഉയർത്തി. യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എസ് എൻ ഡി പി യോഗം ബോർഡ് മെമ്പർ വി. ഡി രാജൻ പതാക ദിന സന്ദേശം നൽകി. യൂണിയൻ പ്രസിഡന്റ്‌ വി. സന്തോഷ്‌ ബാബു, വൈസ് പ്രസിഡന്റ്‌ പി. ആർ നിർമ്മൽ കുമാർ, എസ് എൻ ഡി പി യോഗം ബോർഡ് മെമ്പർ പി. പി. സനകൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ യൂണിയൻ കൗൺസിലർ സജീവൻ ഇടച്ചിറ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുനീഷ് പട്ടേറിപ്പുറം, സൈബർ സേന ചെയർമാൻ ജഗൽ ജി ഈഴവൻ, ജോ. കൺവീനർ കോമളകുമാർ, വനിതാ സംഘം പ്രസിഡന്റ്‌ ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, കൗൺസിലർ സജിത സുഭാഷണൻ, കൗൺസിലിംഗ് ഫോറം പ്രസിഡന്റ്‌ ബിജു വാലത്ത്, കെ. ആർ ദേവദാസ്, കുമാരി സംഘം സെക്രട്ടറി ഹരിഷ്മ ബിജു,  ഉണ്ണികൃഷ്ണൻ പട്ടേരിപ്പുറം, അരുൺ മുപ്പത്തടം എന്നിവർ സന്നിഹിതരായി.
ആഗസ്റ്റ്‌ 31 -ന് ആലുവ പട്ടണത്തെ പീത സാഗരമാക്കിക്കൊണ്ട് നടക്കുന്ന ജയന്തി മഹാ ഘോഷയാത്രയിൽ ഇരുപതിനായിരം പേർ പങ്കെടുക്കുമെന്ന് യൂണിയൻ നേതൃത്വം വ്യക്തമാക്കി.


Comment As:

Comment (0)