വില്ലേജ് ഓഫീസർക്ക് യാത്രയയപ്പ് നൽകി
353
ആലുവ: ചൊവ്വരവില്ലേജ് ഓഫീസിൽ നിന്നും ട്രാൻസ്ഫറായി പോകുന്ന വില്ലേജ് ഓഫീസർ സുനിതക്ക് വില്ലേജ് വികസനസമിതി യാത്രയയപ്പ് നൽകി. അഞ്ചു വർഷം ചൊവ്വര വില്ലേജ് ഓഫീസിൽ സ്തുത്യാർഹമായ സേവനം കായ്ച്ചവച്ച് ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട സുനിതമേഡത്തിന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് സിന്ധുപാറപ്പുറം അധ്യക്ഷതവഹിച്ചു. വികസന സമിതി അംഗങ്ങൾ ആയ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ സി മാർട്ടിൻ,ടി ഐ കണ്ണപ്പൻ, പി കെ സിറാജ്, പികെ ബാബു, പി എസ് ഷാനവാസ്,മുരളി പുത്തെൻവേലി,പികെ ആസാദ്, വിവി സെബാസ്റ്റ്യൻ,ദേവസിക്കുട്ടി,ജോൺസൺ, ജനപ്രതിനിധികൾ വി എം ഷംസുദീൻ, സുകുമാരൻ, സിമി,മഞ്ജുനവാസ്,പുറയർ കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു



