ആലുവെ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ൽ നിന്നും കഞ്ചാവ് പിടികൂടി
ആലുവ: ഇന്ന് 2.30PM മണി സമയത്ത് ആലുവ എക്സൈസ് റേഞ്ച് ഓഫീസും ആലുവ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം I ൽ നിന്നും കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ചവറ വില്ലേജ് കോട്ടക്കകം ദേശം നല്ലേഴത്ത് മുക്ക് ഗോപവിലാസം വീട്ടിൽ സുരേഷ്കുമാർ മകൻ സ്വാതികൃഷ്ണ (25/23)എന്നയാളെ 1.120kg കഞ്ചാവുമായി ആലുവ റേഞ്ച് ഇൻസ്പെക്ടർ സുരേഷ്.എം ഉം പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്ത് NDPS കേസെടുത്ത് CRNo 54/23 ആയി രജിസ്റ്റർ ചെയ്തു.വിശാഖപട്ടണത്ത് നിന്നും വാങ്ങിയ കഞ്ചാവ് കൊല്ലത്ത് വിദ്യാർത്ഥികൾക്കിടയിൽ ചില്ലറ വിൽപ്പനക്കായി കൊണ്ടു പോകുക യായിരുന്നു വെന്ന് പ്രതി സമ്മതിച്ചു .കൊല്ലം ജില്ലയിലും പ്രതിയുടെ പേരിൽ സമാനമായി ലഹരി കേസുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.പാർട്ടിയിൽ RPF ക്രൈം ഇൻറലിജൻസ് ബ്രാഞ്ച് അസി. സബ് ഇൻസ്പെക്ടർ സിജോ സേവ്യർ,ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് കോൺസ്റ്റബിൾമാരായ ജോസ് .S.V, വിപിൻ .G, RPF കോൺസ്റ്റബിൾ എൽദോസ് .M.M, പ്രിവന്റീവ്ഓഫീസർ സുരേഷ്കുമാർ .S,സിവിൽ എക്സൈസ് ഓഫീസർ മാരായ ശ്രീജിത്ത്.M.T,വിഷ്ണു.C.S.നായർ,ഫെബിൻ എൽദോസ് ,ജിത്ത് .M.S എന്നിവരും ഉണ്ടായിരുന്നു



