വിലക്കയറ്റത്തിനെതിര സായാഹ്ന ധർണ്ണ
കേരളത്തിലെ ജനങ്ങൾ ജാതി - മത - വർഗ്ഗ ഭേദമന്യേ എല്ലാ വർഷവും സമ്പൂർണ്ണമായി ആഘോഷിക്കുന്ന ഓണക്കാലത്ത് പിണറായി സർക്കാരിൻ്റെ ധൂർത്തും, പിടിപ്പുകെട്ട ഭരണവും മൂലം മലയാളികൾ അതിദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുന്നു എന്ന് ആരോപിച്ച് കൊണ്ട് കാഞ്ഞൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം വിലക്കയറ്റം തടയാൻ വിപണികളിൽ അടിയന്തരമായി ഇടപെടണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കാഞ്ഞൂർ തെക്കേ അങ്ങാടിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ധർണ സമരം ആലുവ മുൻസിപ്പൽ ചെയർമാൻ ശ്രീ എം ഒ ജോൺ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ശ്രീ സെബാസ്റ്റ്യൻ പോൾ അധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ശ്രീ കെ എൻ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗ്രേസി ദയാനന്ദൻ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പി എൻ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ സിമി ടിജോ, എം വി സത്യൻ, പ്രിയ രഘു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായ കെ ഒ ലോറൻസ്, എം പി ലോനപ്പൻ, സജി പള്ളിപ്പാടൻ, തോമസ് കോയിക്കര, സി കെ ഡേവിസ്, ടി കെ രാമചന്ദ്രൻ, കെ എൻ ദയാനന്ദൻ, ടിജോ വർഗീസ്, എം ഐ ദേവസികുട്ടി, ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് പി ഐ നാദിർഷ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കെ എ അഷ്റഫ്, പി കെ അലി അക്ബർ, കെ പി വർഗീസ്, എം എൽ ജോസ്, പി ഒ പൗലോസ്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സുബീർ തൂമ്പായിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എബിൻ ഡേവിസ്, എ ഐ ഡബ്ല്യു സി മണ്ഡലം പ്രസിഡണ്ട് ലിജോ പോൾ, എന്നിവർ പ്രസംഗിച്ചു.



