വക്കം പുരുഷോത്തമൻ അനുസ്മരണം നടത്തി.
393
കറുകുറ്റി: അന്തരിച്ച മുൻ മന്ത്രിയും മുൻ മിസോറാം ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന സമ്മേളനം നടത്തി. മിസോറാം ഗവർണർ ആയിരുന്ന കാലഘട്ടത്തിൽ ദീർഘവീക്ഷണത്തോടുകൂടി അവിടുത്തെ ജനതയ്ക്ക് സഹായകരമാകുന്ന ഒട്ടനവധി പദ്ധതികൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്റെത് എന്ന് അനുശോചന യോഗത്തിൽ നേതാക്കൾ പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മാരായ കെ പി പോളി കെ പി അയ്യപ്പൻ ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ബാബു റോയി വർഗീസ് ബാബു മണിയംകുഴി സഹദേവൻ പി എ ജോസ് വഴക്കാല ടി ടി സുകുമാരൻ ജോയ് സി എ ജോസ് ചക്യേത് ജോസഫ് കാച്ചാപ്പിള്ളി ഷാജു നെടുവേലി ജിജോ മണിയംകുഴി തോമസ് അറക്കൽ ജോസ് വഴക്കാല എന്നിവർ പങ്കെടുത്തു



