നെടുമ്പാശ്ശേരി വഴി ഇതുവരെ 1289 ഹാജിമാർ തിരിച്ചെത്തി

 

നെടുമ്പാശ്ശേരി:    സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി വിമാനത്താവളം വഴി പോയ ഹാജിമാരിൽ 1289 പേർ ഇതിനകം തിരിച്ചെത്തി.  2841 ഹാജിമാരാണ് വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ഇക്കുറി നെടുമ്പാശ്ശേരിയിൽ നിന്നും യാത്ര തിരിച്ചത്.
ഇന്നലെ വൈകീട്ട് 7 മണിയോടെ സൗദി എയർലൈൻസിന്റെ എസ് വി 3774  നമ്പർ വിമാനത്തിൽ 295 ഹാജി മാർ തിരിച്ചെത്തിയത്.  ഇതിൽ 265 പേരും സ്ത്രീകളായിരുന്നു. ഹജ്ജ് കർമ്മം കഴിഞ്ഞ് തിരിച്ചെത്തിയ ഹാജിമാരെയും ഹജ്ജുമ്മമാരേയും  സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം സഫർ എ കയാൽ, ഹജ്ജ്  കമ്മിറ്റി കോ-ഓഡിനേറ്റർ  ടി.കെ സലീം അടക്കമുള്ള ഹജ്ജ് കമ്മിറ്റി ഭാരവാഹികളും സെൽ ഓഫീസർമാരും  ചേർന്ന്  വിമാനത്താവളത്തിൽ റോസാ പുഷ്പങ്ങൾ നൽകി സ്വീകരിച്ചു.


Comment As:

Comment (0)