അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻറ് ,, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്നു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി  നടുവട്ടം ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് അംഗം  കൊച്ചുത്രേസ്യ തങ്കച്ചനും വൈസ് പ്രസിഡൻ്റായി അയ്യമ്പുഴ ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് അംഗം ബിജു കാവുങ്ങയും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റ് സ്ഥാനാർഥിയായി  കൊച്ചുത്രേസ്യ തങ്കച്ചൻ്റെ പേര് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മേരി ദേവസ്സിക്കുട്ടി നിർദ്ദേശിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുല്ലശ്ശേരി പിന്താങ്ങി. കൊച്ചുത്രേസ്യ തങ്കച്ചന് 9 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിൻ്റെ പ്രസിഡൻ്റ്  സ്ഥാനാർഥി ആൻസി ജിജോ യ്ക്ക് 4  വോട്ടുകളാണ് ലഭിച്ചത്. 
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായി ബിജു കാവുങ്ങയുടെ പേര് മുൻ വൈസ് പ്രസിഡൻ്റ് അഡ്വ.എം.ഒ.ജോർജ്  നിർദ്ദേശിച്ചു. മഞ്ഞപ്ര ഡിവിഷനംഗം  സരിത സുനിൽ പിന്താങ്ങി. 
 ബിജു കാവുങ്ങയ്ക്ക് 9 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഐയിലെ  സീലിയ വിന്നിക്ക്  4 വോട്ടുകളും ലഭിച്ചു.


Comment As:

Comment (0)