ഡി ബഡ്സ് 2023 നടന്നു
191
അങ്കമാലി: അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഡി ബഡ്‌സ് സംഘടിപ്പിച്ചു. ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ആരംഭം കുറിച്ച ചടങ്ങായിരുന്നു ഡി ബഡ്‌സ്. വിൻസൻഷ്യൻ കോൺഗ്രെഗ്രേഷന് മേരി മാതാ അസ്സി. പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. മാത്യു തടത്തിൽ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഡിസ്റ്റ് പ്രിൻസിപ്പാൾ റവ ഡോ ജോണി ചാക്കോ മംഗലത്ത്, വൈസ് പ്രിൻസിപ്പാൾമാരായ റവ മാത്യു മാളിയേക്കൽ, റവ ഡോ നോർബി പോൾ വിതയത്തിൽ, ഡിസ്റ്റ് ഹോസ്റ്റൽ ഡയറക്ടർ റവ ജീജോ പട്ടത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് റവ ഡോ റോബിൻ ചിറ്റുപറമ്പിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി ക്ലാസുകൾ നൽകി.



