തെരുവുനായ ആക്രമണം : മലപ്പുറത്ത് അഞ്ചുവയസുകാരന് ഗുരുതര പരിക്ക്
220
മലപ്പുറം: കോട്ടക്കലിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുവയസുകാരന് ഗുരുതര പരിക്ക്. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ആതിഫിനാണ് പരിക്കേറ്റത്. കണ്ണിന് കടിയേറ്റ ആതിഫിന്റെ കൃഷ്ണമണിക്കും പരിക്കുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടായിരുന്നു ആതിഫിനെ തെരുവുനായ ആക്രമിച്ചത്.



