ശ്രീ ഉമ്മൻ ചാണ്ടി ഒരു രാഷ്ട്രീയ സംസ്കാരത്തിൻ്റെ അസ്തമയം,,,,ബിഷപ്പ് ഫ്രാങ്കോ മുളക്കൽ

കോഴിക്കോട്:

ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ അസ്തമയമാണ് ഇന്നത്തെ രാവിലത്തെ ദുഃഖകരമായ വാർത്ത .ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ രാഷ്ട്രീയവുമായി ഒത്തു പോകുന്നവർക്കും അല്ലാത്തവർക്കും സർവ്വാദരണീയനായ നേതാവ് .
ജനനേതാവ് ജനങ്ങൾക്കൊപ്പം ജീവിക്കേണ്ട ആൾ എന്ന് ബോധ്യപ്പെടുത്തിയ മഹദ് വ്യക്തിത്വം .ഉമ്മൻ ചാണ്ടി എന്ന നേതാവ് ,മന്ത്രി ,മുഖ്യമന്ത്രി ഏതു നിലയ്ക്കും ഒരിക്കലെങ്കിലും സമ്പർക്കപ്പെടാത്ത ആരും ഉണ്ടാവില്ല കഴിഞ്ഞ പത്തു അറുപതു വർഷത്തിനുള്ളിൽ .
      പരിഹാരമുണ്ടായതോ ഇല്ലാത്തതോ ആയാലും നമുക്കിടയിൽ ജീവിച്ച നേതാവ് .
       മുന്നണി രാഷ്ട്രീയത്തിന്റെ 
പരിമിതികളിൽ തന്ത്രങ്ങളും കളികളും ഒക്കെ പ്രയോഗിച്ചിരിക്കാം ,പക്ഷേ അദ്ദേഹം അനന്യമായ സൗമ്യതയും  സഹനവും ഉള്ള സാധാരണത്വം നിലനിർത്തിയിരുന്നു .ജനങ്ങളെ കേൾക്കുകയും  ആവുന്ന വിധം സഹായിക്കുകയും ചെയ്തു .
    ആഡംബരങ്ങളോട് ഒരു കമ്പവുമില്ലാതെ സദാ വൈബ്രന്റ് ആയിരുന്ന ഒരാൾ .
      ഇത്രയേറെ അധികാരം പിടിച്ചെടുക്കാൻ ഹീനമായി വേട്ടയാടപ്പെട്ട ,അപമാനിക്കപ്പെട്ട മറ്റൊരു നേതാവില്ല .
    രോഗിയാവുന്നതും ജീവിതം അപ്രസക്തമാവുന്നതും ജൈവപരമാണ് .
    പക്ഷേ അവസാനിക്കുന്നത് ഒരു ജനപക്ഷ നേതാവിന്റെ സംസ്കാരമാണ് .
    അദ്ദേഹത്തോട് ചെയ്ത ക്രൂരതകൾ മാപ്പർഹിക്കുന്നില്ല .കാലം ആരേയും വെറുതെ വിടില്ല .
       കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ അപചയം അറിയുന്നവർക്കും മറ്റു രാഷ്ട്രീയ വൈരികളുടെ കാഴ്ചപ്പാട് അറിയുന്നവർക്കും ഒരു കാര്യം സമ്മതിച്ചേ പറ്റൂ .ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ ഒരു വലിയ രംഗത്തിനു തിരശ്ശീല വീഴുകയാണ് .
     


Comment As:

Comment (0)