പരിവർത്തൻ - 2023 പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു.

For Publicatio

പരിവർത്തൻ-2023 എന്ന പേരിൽ ഫാദർ ഡേവിസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഈ വർഷത്തെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 12 ബുധനാഴ്ച രാവിലെ 10 മണിക്ക് റവ. ഫാ. ഡേവിസ് ചിറമ്മേൽ നിർവഹിച്ചു. 
    മൂക്കന്നൂർ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ മുക്കന്നൂർ ഫിസാറ്റ് എൻജിനീയറിങ് കോളേജിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ സമിതി ചെയർമാൻ ശ്രീ ബേബി പി പി അധ്യക്ഷത വഹിച്ചു. പരിവർത്തൻ പദ്ധതി അവതരണം ചീഫ് കോഓർഡിനേറ്റർ ശ്രീ നൈജോ എബ്രഹാം നിര്വഹിച്ചു. പരിവർത്തൻ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ഫിസാറ്റ് എഞ്ചിനീയറിങ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. മിനി പി. ആർ. നിർവഹിച്ചു. റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഡയറക്ടർ ഡോ. സി. ഷീല , ചിറമ്മേൽ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ രാജൻ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  മൂക്കന്നൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിവർത്തൽ 2023 പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാൻ മൂക്കന്നൂർ വികസന സമിതി പദ്ധതിയിടുന്നു.


Comment As:

Comment (0)