ലോക ജനസംഖ്യ ദിനം ആചരിച്ചു.
314
. കറുകുറ്റി;_ സ്റ്റാർ ജീസ്സസ് ഹൈസ്ക്കൂളിൽ ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക മീറ്റിങ്ങ് നടന്നു. യോഗത്തിൽ ഹെഡ്മാസ്റ്റർ ഫാ. ജോണി ചിറയ്ക്കൽ ദിനത്തിന്റെ സന്ദേശം നല്കി. ജനസംഖ്യയിൽ ചൈനയെ പിന്നിലാക്കി ഏറെ താമസിക്കാതെ ഇന്ത്യ മുന്നിലെത്തുമെന്നും വ്യക്തി ശക്തി നല്ല കാര്യത്തിന് ഉപയോഗിക്കാമെന്നും അച്ചൻ തന്റെ സന്ദേശത്തിൽ എടുത്ത് പറഞ്ഞു. സ്ക്കൂളിൽ ഇത് വരെ നടന്ന കലാ മൽസരങ്ങളിൽ വിജയിച്ചവരെ സമ്മാനങ്ങൾ നല്കി ആദരിച്ചു. സ്ക്കൂളിലെ അതിഥി തൊഴിലാളിയുടെ മകൻ മാസ്റ്റർ യഷ്യംവിൻ വി. എന്ന മിടുക്കനെ അഭിനന്ദിച്ചു. അദ്ധ്യാപകരായ ശ്രീ വർഗ്ഗീസ് വി.റ്റി. ശ്രീമതി വിദ്യാ മാർട്ടിൻ തുടങ്ങിയവർ പരിപാടികൾക്ക് നേത്യത്വം നല്കി.



