മണിപ്പൂർ കലാപത്തിനെതിരെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

 

അങ്കമാലി : മണിപ്പൂർ കലാപത്തിനെതിരെ കറുകുറ്റി ഫൊറോന കെ സി വൈ എ൦ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. . കറുകുറ്റി കപ്പേള ജംഗ്ഷനിൽ നടന്ന സമ്മേളനം  അതിരൂപത പ്രസിഡന്റ്  ജിസ്മോൻ ജോൺ ഉദ്ഘാടനം ചെയ്തു.  തുടർന്ന്  നടന്ന  പ്രതിഷേധ റാലി  ഫൊറോന ഡയറക്ടർ ഫാ. ക്രിസ്റ്റി മഠത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. സമ്മേളനത്തിൽ അതിരൂപത സെനറ്റ് മെമ്പർ ജോസഫ് സാജു, ഫൊറോന  പ്രസിഡന്റ്‌  അലീന ബാബു , വൈസ് പ്രസിഡന്റ്  അൽന,  ജോയിന്റ്  സെക്രട്ടറി ചാക്സൺ ചക്യേത്ത് എന്നിവർ പ്രസംഗിച്ചു . കലാപത്തിൽ നിശബ്ദത പാലിക്കുന്ന കേന്ദ്ര സർക്കാരിനും  കലാപം അഴിച്ചുവിട്ട സംഘ പരിവാറിനുമെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന്   സമ്മേളനം ആവശ്യപ്പെട്ടു.
 


Comment As:

Comment (0)