മാർത്തോമ്മാ പുരസ്കാരം സമ്മാനിച്ചു.
... കറുകുറ്റി; ചങ്ങനാശ്ശേരി അതിരൂപത ഏർപ്പെടുത്തിയിട്ടുള്ള മാർത്തോമ്മാ പുരസ്ക്കാരത്തിന് കറുകുറ്റി ക്രിസ്തു രാജ ആശ്രമത്തിൽ വിശ്രമജീവിതം നയിക്കുന്ന റവ.ഡോ. വർഗ്ഗീസ് പാത്തികുളങ്ങരയച്ചൻ അർഹനായി. പ്രസിദ്ധ വി.കുർബാനയിൽ പണ്ഡിതൻ ദൈവശാസ്ത്രജ്ഞൻ എഴുത്തുകാരൻ വളരെയേറെ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട് ഇതെല്ലാം പരിഗണിച്ചാണ് 12-ാം മത് മാർത്തോമ്മാ പുരസ്ക്കാരത്തിന് അച്ചനെ അർഹനാക്കിയത്. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം നേരിട്ട് ആശ്രമത്തിലെത്തി അവാർഡ് കൈമാറി. സീറോ മലബാർ സഭയിൽ ബഹു. വർഗ്ഗീസ് പാത്തിക്കുളങ്ങരയച്ചനെപ്പോലെയുള്ള ധാരാളം സി.എം.ഐ അച്ചന്മാർ സഭയെ വളർത്തിയതായി അഭിവദ്യ പിതാവ് എടുത്ത് പറഞ്ഞു. ആ ശ്രമത്തിന്റെ ശ്രേഷ്ഠൻ ഫാ.ജെയ്സൻ ചിറേപ്പടിക്കൽ പരിപാടികൾക്ക് നേതൃത്വം നല്കി. അൽമായ പ്രതിനിധികൾ, അച്ചന്മാർ, ശെമ്മാച്ചന്മാർ പങ്കു ചേർന്നു .



