ഓണത്തിനായി ചെണ്ടുമല്ലി.
346
ഓണത്തിനായി ചെണ്ടുമല്ലി............ കറുകുറ്റി:_ സ്റ്റാർ ജീസ്സസ് ഹൈസ്ക്കൂളിൽ ഈ വർഷത്തെ ഓണത്തിന്റെ ഒരുക്കം തുടങ്ങി. കറുകുറ്റി ഗ്രാമ പഞ്ചായത്തും ക്യഷി ഭവനും സ്റ്റാർ ജീസ്സസ് ഹൈസ്ക്കൂളിനെ പുഷ്പകൃഷി പദ്ധതിക്കായി തിരഞ്ഞെടുത്തു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതികാ ശശികുമാർ പുഷ്പ തൈകൾ ഹൈഡ് മാസ്റ്റർ ഫാ.ജോണി ചിറയ്ക്കലിന് നല്കി. ഉത്ഘാടനം ചെയ്തു. യോഗത്തിൽ കറുകുറ്റി കൃഷി ഓഫീസർ ശ്രീമതി ജെലീറ്റ എൽസ ജേക്കബിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. സ്ക്കൂൾ എൻ.സി.സി. ഓഫീസർ ശ്രീ വിൻ മോൻ പി. വർക്കിയുടെ നേത്യത്തത്തിൽ എൻ.സി.സി. കുട്ടികളുടെ പരിചരണത്തിൽ ഓണത്തിന് വെന്തി പുക്കൾ ധാരാളം ലഭിക്കട്ടെ എന്ന് കറുകുറ്റി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി മിനി ഡേവിസ് ആശംസിച്ചു. അദ്ധ്യാപകർ വിദ്യാർത്ഥികൾ പങ്കു ചേർന്നു.



