അങ്കമാലി നഗരസഭഉറവിട മാലിന്യ സംസ്ക്കരണ ഉപാധികളുടെ പ്രദർശന മേള
*അങ്കമാലി നഗരസഭ ഉറവിട മാലിന്യ സംസ്ക്കരണ ഉപാധികളുടെ പ്രദര്‍ശന മേള*
അങ്കമാലി നഗരസഭ ഡിവൈസ് എക്സ്പോ 2023 എന്ന പേരില്‍ സംഘടിപ്പിച്ച ഉറവിട മാലിന്യ സംസ്ക്കരണ ഉപകരണങ്ങളുടെ പ്രദര്‍ശനത്തിന്‍റേയും വില്‍പ്പനയുടേയും ഉദ്ഘാടന കര്‍മ്മം നഗരസഭാ ചെയര്‍മാന്‍ മാത്യു തോമസ് നിര്‍വ്വഹിച്ചു. മാലിന്യ സംസ്ക്കരണ ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളും വിതരണക്കാരുമായ വിവിധ ഏജന്‍സികള്‍ തങ്ങളുടെ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിശദീകരിക്കുകയും ചെയ്തു. ബയോപോട്ടിന്‍റെയും ബയോഗ്യാസിന്‍റെയും വിവിധ മോഡലുകള്‍, ബൊക്കാഷി ബക്കറ്റ്, ഇന്‍സിനറേറ്റര്‍, ബയോഡൈജസ്റ്റര്‍ ബിന്‍, സ്റ്റെറിലൈസര്‍, റിംഗ് കമ്പോസ്റ്റ്, ബോട്ടില്‍ ബൂത്ത്, മെന്‍സ്ട്രുവല്‍ കപ്പ് തുടങ്ങി വിവിധ ഇനം ഉപകരണങ്ങള്‍ എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. കേന്ദ്ര ഹൗസിംഗ് ആന്‍റ് അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍ ഡോ.മധു റാണി ടിയോട്ടിയ ഐ.എ.എസ് എക്സിബിഷന്‍ സന്ദര്‍ശിക്കുകയും ഇത് അനുകരണീയമായ മാതൃകയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഉദ്ഘാടന യോഗത്തില്‍ വൈസ്ചെയര്‍പേഴ്സണ്‍ റീത്ത പോള്‍, സ്ഥിരംസമിതി അദ്ധ്യക്ഷമാരായ സാജു നെടുങ്ങാടന്‍, ബാസ്റ്റിന്‍ ഡി പാറയ്ക്കല്‍, ലില്ലി ജോയി, റോസിലി തോമസ്, കൗണ്‍സിലര്‍മാരായ ടി.വൈ ഏല്യാസ്, സന്ദീപ് ശങ്കര്‍, ജിത ഷിജോയ്, സിനി മനോജ്, ഷൈനി മാര്‍ട്ടിന്‍, ജാന്‍സി അരീയ്ക്കല്‍, പോള്‍ ജോവര്‍, പി.എന്‍ ജോഷി, അജിത ഷിജോയ്, ലക്സി ജോയി, രജനി ശിവദാസന്‍, ഹരിത കര്‍മ്മ സേന മിഷന്‍ കോര്‍ഡിനേറ്റര്‍ ശാലിനി, കെ.എസ്.ഡബ്യൂ.എം.പി എഞ്ചിനീയര്‍ ബൈജു, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നൗഷാദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. എക്സിബിഷന്‍ സന്ദര്‍ശിച്ച് ഉപകരണങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങുന്നതിന് നഗരസഭ സൗകര്യമൊരുക്കിയിരുന്നു. നവകേരളം, മാലിന്യ മുക്ത കേരളം എന്ന ആശയത്തെ മുന്‍നിറുത്തി സംഘടിപ്പിച്ച എക്സിബിഷനില്‍ നല്ല രീതിയിലുള്ള ജനപങ്കാളിത്തം മാലിന്യ സംസ്ക്കരണത്തെക്കുറിച്ചുള്ള പൊതു സമൂഹത്തിന്‍റെ കരുതലായിരുന്നുവെന്ന് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.



