അങ്കമാലി നഗരസഭയിൽ മാലിന്യ സംസ്കരണ ഉപകരങ്ങളുടെ പ്രദർശനവും വിൽപനയും

അങ്കമാലി നഗരസഭയില്‍ മാലിന്യ സംസ്ക്കരണ ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്‍പനയും (അങ്കമാലി ഡിവൈസ് എക്സ്പോ 2023 ) 

അങ്കമാലി നഗരസഭയില്‍ ഡിവൈസ് എക്സ്പോ 2023 എന്ന പേരില്‍ ജൈവ അജൈവ മാലിന്യ സംസ്ക്കരണ ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്പ്പനയും നടത്തുന്ന എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. 22/06/2023 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ നഗരസഭാ ഓഡിറ്റോറിയത്തിലും പരിസരത്തുമായാണ് എക്സിബിഷന്‍ നടത്തുന്നത്. മാലിന്യ സംസ്ക്കരണ ഉപകരണ നിര്‍മ്മാണ മേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന എക്സിബിഷനില്‍ ബയോഗ്യാസ് പ്ലാന്‍റ്, ബയോ ഡൈജസ്റ്റര്‍, ബയോപോട്ട്, ബൊക്കാഷി ബക്കറ്റ്, സ്റ്റെറി ലൈസര്‍, ഇന്‍സിനേറ്റര്‍ തുടങ്ങിയ വ്യത്യസ്ഥ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തെ പരിചയപ്പെടുത്തുകയും യഥാവിധി ഉയോഗിക്കുവാന്‍ സഹായിക്കുകയും ചെയ്യുക എന്നതിലൂടെ അങ്കമാലിയെ മാലിന്യ മുക്ത നഗരസഭയായി മാറ്റിയെടുക്കുക എന്നതാണ് എക്സിബിഷന്‍റെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ മാത്യു തോമസ് അറിയിച്ചു. പ്രദര്‍ശനത്തോടൊപ്പം ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ ഉപകരണങ്ങള്‍ വാങ്ങുവാനും അവസരമുണ്ട്. മാലിന്യ മുക്ത നഗരസഭ എന്ന ലക്ഷ്യം സഫലീകൃതമാകുന്നതിനായി പ്രദേശവാസികള്‍ എല്ലാവരും സഹകരിക്കണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. എക്സിബിഷനിലേക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.


Comment As:

Comment (0)