അങ്കമാലി മർച്ചന്റ്സ് യൂണിയൻ വാർഷിക സമ്മേളന ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് ദാനവും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ..ജെ റിയാസ് നിർവഹിക്കുന്നു

അങ്കമാലി മാർച്ചൻസ് യൂണിയൻ വാർഷിക പൊതു  സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങും, വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എ ജെ റിയാസ് ഉത്ഘാടനം ചെയ്തു. മെർച്ചൻസ് സമിതി പ്രസിഡന്റ് നെൽസൺ ജെയിംസ് അധ്യക്ഷത വഹിച്ചു.ജില്ലാ യുത്ത് വിങ്ങ് പ്രസിഡന്റ് കെ എസ് നിഷാദ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. മാലിന്യ നിർമാർജനത്തിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ഹരിത കർമസേനയുടെ പേരിലും, നിരോധന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പേരിലും, വൈദുതി നിരക്ക് വർധനയിലും യോഗം ശക്തമായി പ്രതിഷേധം രേഖപെടുത്തി. ജില്ലാ സെക്രട്ടറി എൻ വി പോളച്ചൻ, നിയോജക മണ്ഡലം പ്രസിഡന്റ് പി കെ പുന്നൻ, സെക്രട്ടറി ഏലിയാസ് താടിക്കാരൻ, ട്രഷറർ എൽദോസ് എബ്രഹാം, വാർഡ് കൗൺസിലർ അജിത ഷിജോ, യുണിറ്റ് ജന. സെക്രട്ടറി സി വി മാർട്ടിൻ, ട്രഷറർ ജോർജ് ഡേവിസ് വൈസ് പ്രസിഡന്റ് സി ഡി ജോയി, സെക്രട്ടറി സാബു പോൾ, യൂത്ത് വിംഗ് പ്രസിഡന്റ് ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.


Comment As:

Comment (0)