സി ബി എസ് ഇ സ്കൂൾ ബസ് ഡ്രൈവർക്കുള്ള സേഫ്ട ടു സ്കൂൾ ബോധവൽക്കരണ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു.

 

സിബിഎസ്ഇ  സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള സേഫ് ടു സ്കൂൾ ബോധവൽക്കരണ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനംപെരുമ്പാവൂർ പ്രഗതി ആകാദമിയിൽ  വച്ചു നടന്നു.

കൊച്ചി:-  പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ സിബിഎസ്ഇ സ്കൂൾ ഡ്രൈവർമാരെയും ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസും പരിശീലന പദ്ധതി  “ സേഫ് ടു സ്കൂൾ ”  സംസ്ഥാനതല ഉദ്ഘാടനം ട്രാൻസ്പോർട്ട് കമ്മീഷണർ  ശ്രീജിത്ത് ഐപിഎസ്  പെരുമ്പാവൂർ പ്രഗതി അക്കാദമിയിൽ  നിർവഹിച്ചു

സീനിയർ ഡെപ്യൂട്ടി ട്രാൻസ്ഫർ കമ്മീഷണർ  ഷാജി മാധവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാഷണൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾ- സെക്രട്ടറി ജനറൽ, ഡോ. ഇന്ദിരാരാജൻ മുഖ്യപ്രഭാഷണം നടത്തി.

വാഹനങ്ങൾ ഓടിക്കുന്ന സമയത്ത് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ സാഹചര്യങ്ങൾ മനസ്സിലാക്കി സംയമനത്തോടുകൂടിയുള്ള സമീപനത്താൽ പരിഹാരം കണ്ടെത്തുന്നതിന് ഡ്രൈവർമാർ സജ്ജരാകണമെന്നും  ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും    ശ്രീജിത്ത് ഐപിഎസ് ഉദ്ഘാടനം വേളയിൽ ഓർമിപ്പിച്ചു.

സ്കൂൾ വാഹനഡ്രൈവർമാർ  മാറിവരുന്ന ഗതാഗത നിയമങ്ങളെ കുറിച്ചുള്ള തികഞ്ഞ  അവബോധം ഉള്ളവരായിരിക്കണമെന്നും  ഇതുപോലുള്ള പരിശീലന പദ്ധതികൾ നടപ്പിലാക്കുക വഴി സ്കൂൾ ഡ്രൈവർമാരും സമാധാനപരമായ സ്കൂൾ നടത്തിപ്പിന്റെ ഭാഗമാവുകയാണ് എന്നും ഡോ. ഇന്ദിര രാജൻ പറഞ്ഞു.

മൂവാറ്റുപുഴ ആർടിഒ  ഷബീർ പി എം സ്വാഗതവും, എറണാകുളം ആർടിഒ അനന്തകൃഷ്ണൻ നന്ദിയും അറിയിച്ചു.

ബസുകളിൽ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ, സൂക്ഷിക്കേണ്ട രേഖകൾ ഡ്രൈവർമാർ പാലിക്കേണ്ട പെരുമാറ്റ ശീലങ്ങൾ എന്നിവയെ സംബന്ധിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ  ദിലീപ് കുമാർ കെ ജി,ഷിബു എന്നിവരും ഫസ്റ്റ് എയ്ഡ് ട്രോമാകെയർ എന്ന വിഷയത്തെ സംബന്ധിച്ച് ഡോക്ടർ അജിത് വേണുഗോപാൽ,  ഫയർ സേഫ്റ്റി എക്സസൈസ് , ഡിസാസ്റ്റർ മാനേജ്മെൻറ് എന്ന വിഷയത്തെക്കുറിച്ച് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പും, പോക്സോ ആൻഡ് ജുവനൈൽ ജസ്റ്റിസ് ആക്ട് എന്ന വിഷയത്തെ കുറിച്ച് അഡ്വ.അൽഫോൺസ ഡേവിസ്, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി എന്നിവരും ക്ലാസെടുത്തു.

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റും കൗൺസിൽ സിബിഎസ്ഇ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി സംസ്ഥാനത്തെ എല്ലാ അംഗീകൃത സിബിഎസ്ഇ സ്കൂളുകളിലും അടിയന്തിരമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞതായി ഡോ.  ഇന്ദിരാ രാജൻ പറഞ്ഞു.

പരിശീലന പരിപാടിയിൽ പങ്കെടുത്ത സ്കൂൾ വാഹന ഡ്രൈവേഴ്സിന് ജോഷി ടി എക്സ്  ജോയി ൻറ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ തദവസരത്തിൽ  സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

 

ട്രാൻസ്പോർട്ട് കമ്മീഷണർ  ശ്രീജിത്ത് ഐപിഎസ്  , സീനിയർ ഡെപ്യൂട്ടി ട്രാൻസ്ഫർ കമ്മീഷണർ ശ്രീ ഷാജി മാധവൻ, നാഷണൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾ- സെക്രട്ടറി ജനറൽ, ഡോ. ഇന്ദിരാരാജൻ, മൂവാറ്റുപുഴ ആർടിഒ ശ്രീ ഷബീർ പി എം, എറണാകുളം ആർടിഒ ശ്രീ അനന്തകൃഷ്ണൻ, ഡോക്ടർ അജിത് വേണുഗോപാൽ, വൈസ് പ്രിൻസിപ്പൽ പ്രഗതി അക്കാദമി ശ്രീമതി സുമിത്ര സുനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു


Comment As:

Comment (0)