ബന്ധു വീട്ടീൽ വിരുന്നിനെത്തിയ മൂന്നു കുട്ടികൾ പറവൂർ തട്ടുകടവ് പുഴയിൽ മുങ്ങി മരിച്ചു
133
മൂന്നു പേരുടെയും മൃതദേഹം ഇന്നലെ രാത്രിയോടെ കണ്ടെടുത്തു. ശ്രീവേദ (10) അഭിനവ് (13) ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു തെരച്ചിൽ. പല്ലന്‍തുരുത്തില്‍ മുസ്രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്.
നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്. ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികള്‍ ഉച്ചയോടെ പുഴയിലേക്ക് പോവുകയായിരുന്നു. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടികള്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോള്‍ പുഴക്കരയില്‍ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ രാത്രി ഏഴേമുക്കാലോടെ ആദ്യ മൃതദേഹം കണ്ടെത്തി. രാത്രി 11 മണിയോടെയാണ് അവസാനത്തെ മൃതദേഹവും കണ്ടെത്തിയത്



