മാധ്യമ വിചാരണയിൽ ക്രൂശി ക്ക പെടുന്നവർ. ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഓർമ്മയുണ്ടോ?
കൊച്ചി: ഇന്ത്യൻ ജനാധിപത്യത്തിൻ്റെ നാല് നെടുംതൂണുകളിൽ ഒന്നായ മാധ്യമ സ്തംഭം എന്ന ജനാധിപത്യ പ്രക്രിയയെ അറിയാനും അറിയിക്കാനും പൊതു സമൂഹത്തിൻ്റെതായാലും ഭരണകൂടത്തിൻ്റെതായാലും തെറ്റുകളെ തിരുത്തിയും ഗുണങ്ങളെ വാഴ്ത്തിയും വഴികാട്ടിയായും തിരുത്തൽ ശക്തിയായും പ്രവർത്തിക്കേണ്ടതായ മഹത്തായ കടമ നിർവഹിക്കേണ്ടതായ മാധ്യമങ്ങളും ചില മാധ്യമ പ്രവർത്തകരും ഇതേ സംവിധാനത്തിൽ ഗോപ്യമായി പ്രവർത്തിക്കുന്ന ജുഡീഷ്യറിയെ വെറും നോക്കുകുത്തിയായ് പരിഹസിച്ചു കൊണ്ട് ആരോപണ വിധേയരെ തങ്ങൾക്കിഷ്ടമുള്ള വിധത്തിൽ ചിലപ്പോൾ മറ്റു ചിലരുടെയും താത്പര്യങ്ങൾക്കനുസരിച്ച് പരസ്യ വിചാരണ നടത്തി അതിനായ് അന്തിയെന്നില്ല പ്രഭാതമെന്നില്ല ചിലപ്പോൾ നിരന്തര ചർച്ചകൾ നടത്തി അവരുടെ വിധി പ്രഖ്യാപനങ്ങൾ പൂർത്തിയാക്കുന്നു. ജനാധിപത്യ സംവിധാനത്തിൽ പൊതു സമൂഹത്തിന് വേണ്ടതായ നിരവധി വിഷയങ്ങൾ തങ്ങളുടെ മുൻപിൽ ഉള്ളപ്പോഴാണ് നിരർത്ഥകമായ പാഴ്വേലയായ് ഒരു വ്യക്തിയെയും കുടുംബത്തേയും, സമൂഹമധ്യത്തിൽ പച്ചക്ക് കീറി മുറിക്കുന്നത്, സമൂഹത്തിൽ അല്പം വിലയും നിലയുമുള്ളയാളാണെങ്കിൽ അപകീർത്തികരത്തിൻ്റെ ആഴം കൂടും, ചില മാധ്യമ സ്ഥാപനങ്ങൾ ഇതിനായ് പ്രതിഫലം കൊടുത്ത് വരെ ആളുകളെ നിശ്ചയിച്ചിട്ടുണ്ട്, എന്നാൽ ഇതേ ആരോപണങ്ങൾ ജനാധിപത്യ സംവിധാനത്തിലെ കോടതികൾ തെളിവുകളുടെയും വിചാരണകളുടെയും അടിസ്ഥാനത്തിൽ കുറ്റക്കാരനല്ലെന്നും നിരപരാധിയാണെന്നും ആരോപകർ ഇതെല്ലാം വ്യാജമായി സൃഷ്ടിച്ചതാണെന്നും കണ്ടെത്തി പറഞ്ഞ് കൃത്യമായി സത്യസന്ധമായ വിധി പുറപ്പെടുവിച്ച് ഉത്തരവിറക്കിയാൽ തങ്ങൾ ഈ സംഭവം എന്തെന്ന് പോലും അറിഞ്ഞിട്ടില്ല എന്ന നിലപാടായിരിക്കും, ഇതിന് ഒരു ഉത്തമ ഉദാഹരണം മാത്രം പറയാം, ഇന്ത്യയെ തകർക്കാൻ, അഫ്ഗാനിസ്ഥാനും, പാക്കിസ്ഥാനും, ചൈനയും ബംഗ്ലാദേശും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ടമയക്കുമരുന്നു ലോബി, നമ്മുടെ രാജ്യത്തിൻ്റെ അയോധന സമ്പത്തിൻ്റെയും ഭക്ഷ്യ സമ്പത്തിൻ്റെയും ഉറവിടമായ ധീര ജവാൻമാരെയും രാജ്യത്തിനാവശ്യമായ കാർഷികോത്പന്നങ്ങൾ സമൃദ്ധിയായ് സംഭാവന ചെയ്യുന്ന പഞ്ചാബിനെ തകർക്കാൻ അതിലൂടെ ഇന്ത്യയെ തകർക്കാൻ ശ്രമിച്ച ഒരു നിഴൽ യുദ്ധത്തെ "യുവതയെ തളർത്തി മയക്കുമരുന്നിനടിമകളാക്കി തലച്ചോറുകളെ ഇല്ലാതാക്കുന്ന ഒരു നിഴൽ യുദ്ധം "ത്തെ തകർത്തെറിഞ്ഞു പഞ്ചാബിനെയും രാജ്യത്തെയും രക്ഷിക്കാൻ പഞ്ചാബിൻ്റെ ഹൃദയഭൂമിയായ ജലന്ധർ രൂപതാ ബിഷപ്പ് എന്ന പദവി ഉപയോഗിച്ച് നടത്തിയ ധീരമായ ഒരു നിരന്തര പോരാട്ടത്തിൻ്റെ വിജയകുതിപ്പിലെത്തി അവസാന ലാപ്പിലേക്ക് പ്രവേശിച്ചപ്പോഴാണ് നിരർത്ഥകമായ തെളിവില്ലാത്ത, തെളിവുകൾ കൃത്യമായി ഹാജരാക്കാൻ പറ്റാത്ത, സാക്ഷികളില്ലാത്ത ദുഷിച്ച ആരോപണങ്ങളുമായി ചിലർ വന്നതും, അത് വിപുലമായ് ആഘോഷിച്ചതും പ്രചരണം നടത്തിയതും ആരെന്ന് നോക്കിയാലും കോടതിയുടെ വിധികൾക്ക് വേണ്ടി കാത്തിരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല, രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും അച്ചാരം വാങ്ങിക്കൊണ്ടിരിക്കുന്ന നിരന്തരം രാജ്യത്ത് വിവിധ വിഷയങ്ങൾ ഉയർത്തി അസ്വസ്ഥതയുണ്ടാക്കി അസ്ഥിരത മാത്രം ഉണ്ടാക്കുന്നവരായിരുന്നു ഇതിൻ്റെ പ്രചരണക്കാർ നിർഭാഗ്യവശാൽ യേശുവിനെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസുകൾക്ക് ബിഷപ്പ് ഫ്രാങ്കോ തന്നെ തീറ്റ കൊടുത്തി ജലന്ധറിൽ വളർത്തി എന്നത് ബൈബിളിലെ ലിഖിതങ്ങൾഒരു ചരിത്ര സത്യമായി ആവർത്തിച്ചു എന്ന് മാത്രം, അവരും സന്യസ്ത വേഷമണിഞ്ഞു കൂടെയുണ്ടായത് ബിഷപ്പിന് തിരിച്ചറിയാൻ വൈകിപ്പോയി, അദ്ദേഹത്തിനെതിരെയുണ്ടായ ആരോപണങ്ങളിൽ മെയ് 6 - 7 തീയതികളിലും, 13 പ്രാവശ്യവും പീഡിപ്പിച്ചു എന്ന് FIR രേഖകളിൽ സൂചിപ്പിച്ചതിന് തെളിവ് നൽകാനോ, കൃത്യമായി സാക്ഷികളെ ഹാജരാക്കാനോ കഴിഞ്ഞില്ല, ഉണ്ടായിരുന്ന സാക്ഷിമൊഴികളിൽ കുറ്മാറ്റവും നടന്നിട്ടില്ല,, കോവിഡ് കാലത്ത് ആരെയും നിർബന്ധിച്ച് കോടതികളിൽ ഹാജരാക്കേണ്ട എന്ന് പരമോന്നത കോടതി പറഞ്ഞിട്ടും അനാരോഗ്യം പോലും കണക്കാക്കാതെ കൃത്യമായ തെളിവുകൾ പോലുമില്ലാതെ നീണ്ട 24 ദിവസം ഇദേഹത്തിന് ജയിലിൽ കിടക്കേണ്ടി വന്നു., നീണ്ട 105 ദിവസവും വിചാര കോടതിയിൽ നിരന്തരം കയറിയിറങ്ങേണ്ടി വന്നു അപ്പോഴെല്ലാം കേരളത്തിലെ പല മാധ്യമങ്ങളും വിചാരണ തൊഴിലാളികളും ഫ്രാങ്കോ എന്ന വ്യക്തിയെയും സമുദായത്തെയും മാധ്യമ സ്വാതന്ത്ര്യം എന്ന വാളുകൊണ്ടി വെട്ടി കീറി മുറിച്ചു കൊണ്ടിരുന്നു, അദ്ദേഹത്തിൻ്റെ രക്തം നാവിലെടുത്തു രുചിച്ചു കൊണ്ടിരുന്നവർ അദ്ദേഹത്തിൻ്റെ കുർബാന സ്വീകരിച്ചിരുന്നവരും ഉണ്ടായിരുന്നു എന്നത് മറ്റൊരു നിയോഗം, എന്നാൽ ജനാധിപത്യ സംവിധാനത്തിലെ കോടതികൾക്ക് യഥാർത്ഥ വസ്തുതകൾ മനസിലാകയും,ആരോപകർക്ക് തങ്ങളുടെ ദൗത്യം പൂർത്തികരിക്കാൻ സാധിച്ചില്ലെന്നുള്ളതും ദൈവനിയോഗമായി അവശേഷിച്ചപ്പോഴും മാധ്യമ ജഡ്ജിമാർ ഇതൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ അടുത്ത ഇരകളെ വെട്ടിമുറിച്ച് ചുടുചോര രുചിച്ചു കൊണ്ടിരിക്കയായിരുന്നു.



