സ്കൂട്ടറിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.
196
സ്കൂട്ടറിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
ചെങ്ങമനാട്: രണ്ടാഴ്ച മുമ്പ് സ്കൂട്ടറിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങമനാട് വല്ലത്ത് പരേതനായ കുട്ടപ്പൻ്റെ മകൻ വി.ജി. ജോഷി (70) നിര്യാതനായി. ഏപ്രിൽ 12ന് വൈകിട്ട് 6.30ന് കുറുമശ്ശേരിയിൽ നിന്ന് ചെങ്ങമനാട്ടേക്ക് വരുമ്പോൾ പൊയ്ക്കാട്ടുശ്ശേരി തളിയിക്കര ഭാഗത്തായിരുന്നു സംഭവം.
അവശനിലയിലായ ജോഷി ഒന്നരാഴ്ചയോളം അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച സന്ധ്യയോടെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.



