മലയാറ്റൂരിൽ ജനവാസ സ്ഥലത്തെ മ്ലാവിനെ കണ്ടെത്തി
277
കാലടി : മലയാറ്റൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മ്ലാവിനെപിടികൂടി . വൈ സി എ കവലയിൽ വരാപ്പുഴക്കാരൻ ബേബിയുടെ പറമ്പിലാണ് മ്ലാവിനെകണ്ടെത്തി പിടികൂടിയത് . ഇന്നലെ രാവിലെ നായയുടെ നിറുത്താതെയുള്ള കുര കേട്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കുടുംബനാഥൻ പറമ്പിൽ എത്തിയ മ്ലാവിനെകണ്ടത് . ഉടൻ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു ഫോറസ്റ്റ് റെസ്ക്യു ടീം അംഗങ്ങളായ സനൽ സോമശേഖരൻ ധനീഷ്, ഷിജു ആട്ടോക്കാരൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മ്ലാവിനെ പിടികൂടി ഫോറസ്റ്റിന് കൈമാറി തുടർന്ന് പിടികൂടിയ മ്ലാവിനെ കാട്ടിലേക്ക് തുറന്ന് വിട്ടു .ഏകദേശം അഞ്ച് വയസ് പ്രായം തോന്നിക്കുന്ന മ്ലാവായിരുന്നു ബേബിയുടെ പറമ്പിൽ കണ്ടെത്തിയത് ..



