ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പ്രധാനമന്ത്രി കേരളത്തിലെത്തുന്നു

ലത്തീന്‍, ഓര്‍ത്തഡോക്സ്, സീറോ മലബാര്‍, മലങ്കര, യാക്കോബായ, മര്‍ത്തോമ, രണ്ട് ക്നാനായ സഭകള്‍, കല്‍ദായ, ക്നാനായ കത്തോലിക്ക സഭ, ക്നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയന്‍ കല്‍ദായ സഭ തുടങ്ങിയ സഭകളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്ക് ക്ഷണം നല്‍കിയിരിക്കുന്നത് ഒന്‍പത് സഭകളുടെ പ്രതിനിധികള്‍ക്കാണ്. യുവം പരിപാടിയ്ക്കിടെയാണ് കൂടിക്കാഴ്ച നടക്കുക.

ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബിജെപിയ്‌ക്കൊപ്പം നിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ കൂടിക്കാഴ്ച. ഈ മാസം 24നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ബിഷപ്പുമാരുള്‍പ്പെടെ കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപിയെ പിന്തുണയ്ക്കുന്ന തരത്തില്‍ അനുകൂല പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ മതമേലധ്യക്ഷന്മാര്‍ക്ക് ക്ഷണം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

 


Comment As:

Comment (0)