മലയാറ്റൂർ മല കയറിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.

കാലടി : പുതുഞായർ തിരുന്നാൾ ദിനമായ ഇന്നലെ മലയാറ്റൂർ മല കയറിയ യുവാവ്  ഹൃദയാഘാതം മൂലം  മരിച്ചു .  കണ്ണൂർ കരോട്ടു പാറയിൽ വീട്ടിൽ ജോസഫ് മകൻ മനു   (34) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത് .മലയാറ്റൂർ മലകയറ്റത്തിൻ്റെ അവസാന ഭാഗമായ 14-ാം സ്ഥലത്ത് വച്ച് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടതോടെ വിവരം അറിഞ്ഞ് എത്തിയ ആരോഗ്യ പ്രവർത്തകരും വാളണ്ടിയർമാരും ചേർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകിയതിനു ശേഷം താഴെയിറക്കി ആംബുലൻസിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കളമ്പാട്ടുപുരം ഇടവക പള്ളി വികാരിയുടെ ബന്ധുവാണ് മരിച്ച യുവാവ്. പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തിയതിനു ശേഷം  മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.  സംസ്ക്കാരം (17/4/2023 ) വൈകിട്ട് 4 ന് മണക്കടവ് ചീക്കാട് ഉണ്ണിമിശിഹ പള്ളിയിൽ നടക്കും മാതാവ് മോളി പരേതൻ അവാഹിതനാണ്


Comment As:

Comment (0)