ദേവഗിരി ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷം

അങ്കമാലി: തുറവൂർ പഞ്ചായത്ത് രണ്ടാം വാർഡ് ദേവഗിരി ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷം ഇവിടങ്ങളിൽ പന്നികൾ കൂട്ടമായി എത്തി കൃഷികൾ നശിപ്പിക്കുന്നത് പതിവായി കൂടാതെ കർഷകരെ ഉപദ്രവിക്കുന്നു കഴിഞ്ഞ ദിവസം ഒരു കർഷകനെ പന്നികുത്തി മാരകമായി  പരുക്കേൽപ്പിച്ചിരുന്നു.  സമീപ പ്രദേശങ്ങളിൽ ഒരു കൃഷിയും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്   കൂടാതെ പന്നികൾ കൂട്ടമായി താമസസ്ഥലങ്ങളിലേക്ക് വന്ന് കൊണ്ടിരിക്കുന്നു സമീപവാസികൾ പന്നി ശല്യം കാരണം ഭീതിയിലാണ് ഇവിടെ ജീവിക്കുന്നത്  കഴിഞ്ഞ രാത്രിയിൽ മാണിക്കത്താൻ പാപ്പച്ചൻ എന്നയാളുടെ കൃഷിയിടത്തിലെ താമസസ്ഥലത്ത്  പന്നികൾ കൂട്ടമായി എത്തുകയും അതിൽ  ഒരെണ്ണം  വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കുന്ന കിണറ്റിൽ വീഴുകയും ചെയ്തു  ഈ വിവരം ഫോറസ്റ്റ് ഓഫിസിൽ അറിയിക്കുകയും ഉച്ചക്ക് ശേഷം അയ്യംപ്പുഴ ഫോറസ്റ്റ് ഓഫിസർ കരിം  തുറവൂർപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സിൻസി തങ്കച്ചൻ അങ്കമാലി  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി ആൻറു പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി സെബാസ്റ്റ്യൻ   സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ M. T. മാർട്ടിൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൂടാതെ നാട്ടുകാരുടെയും നേതൃ ത്വത്തിൽ വളരെ സാഹസികമായി പന്നിയെ കരയ്ക്ക് കയറ്റി ഫോറസ്റ്റിന് കൈമാറി 
എത്രയും പെട്ടന്ന് കാട്ട് പന്നികളുടെ ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാരും മറ്റു കൃഷി ഉടമകളും ശക്തമായി ആവശ്യപ്പെടുന്നു..


Comment As:

Comment (0)