ചുള്ളിയാർ ഡാമിലെ ഡ്രഡ്ജിംങ്, പ്രതീക്ഷകളേറെയായ്, കേരളം

പാലക്കാട്: മുതലമടക്ക് സമീപം ചുള്ളിയാർ ഡാമിൽ നടക്കുന്ന (~ഡ്രജ്ഡിംങ്ങ്~) എക്കലും മണ്ണും മാറ്റി ഡാമിൻ്റെ സുരക്ഷിതത്വവും ജലസംഭരണ വ്യാപ്തിയും വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തികരിക്കുന്നതോടെ സമീപ പ്രദേശങ്ങളായ മുതലമട, കൊല്ലംങ്കോട്, ഇലവഞ്ചേരി എന്നീ മൂന്ന് പഞ്ചായത്തുകളിലേയും ജലക്ഷാമം പൂർണമായും പരിഹരിക്കപ്പെടും അതിലൂടെ മേഖലയിലെ കാർഷിക വ്യാവസായിക രംഗത്ത് പുതിയ ഉണർവ്വ് പ്രതീക്ഷിക്കാം, നിലവിൽ ഏഷ്യയിലെ തന്നെ മികച്ചതും ബ്രഹത്തായതുമായ മാങ്ങ ഉത്പാദനത്തിന് പേരു് കേട്ട മുതലമട പഞ്ചായത്തിലെ കുടിവെള്ള പദ്ധതികൾക്കുൾപ്പെടെയുള്ള ജലക്ഷാമം പരിഹരിക്കാൻ സാധിക്കുമെന്ന് കണക്ക് കൂട്ടുന്നു, പ്രത്യക്ഷത്തിൽ തന്നെ അണക്കെട്ടിൻ്റെ അഭിമുഖപ്രദേശത്ത് ഇരുപത്തൊന്ന് കിലോമീറ്റർ ദൂരത്തേക്ക് ജല നിർഗമനം നടക്കുന്നുണ്ട്, ഡാമിൽ അടിഞ്ഞുകൂടി കിടക്കുന്ന എക്കലും കളിമണ്ണും മറ്റു ധാതുലവണങ്ങളും നീക്കം ചെയ്യുന്നതോടുകൂടി നിലവിൽ 13.7 ഘനമീറ്റർ സംഭരണ ശേഷി എന്നുള്ളത് 21 ശതമാനത്തിലധികമായി വർദ്ധിപ്പിക്കാൻ സാധിക്കും നീക്കം ചെയ്യപ്പെടുന്ന മണ്ണും മണലും ഗാർഹിക നിർമാണങ്ങൾക്കും വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും നിർമാണാവശ്യങ്ങൾക്കുമായുള്ള അസംസ്കൃത വസ്തുക്കളുടെ കുറഞ്ഞ വിലയുള്ള ലഭ്യത ഈ രംഗത്തെ കുതിച്ചു ചാട്ടത്തിന് വഴിവെക്കും നിലവിൽ രാജ്യാന്തര വ്യവസായിക മേഖലയായ് രൂപപ്പെട്ടു വരുന്ന കഞ്ചിക്കോട്ട് വ്യവസായ മേഖലയിലെ നിർത്തിവച്ചിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ആവശ്യമായ മണ്ണും മറ്റും ഇവിടെ നിന്ന് കുറഞ്ഞ ചിലവിൽ ട്രാൻസ്പോർട്ടിംഗ് അടക്കം അവശ്യക്കാർക്ക് ലഭ്യമാക്കാൻ സാധിക്കും, ചുള്ളിയാർ ഡാമിന് സമീപം താമസിക്കുന്ന ഒരു വിഭാഗം ജനതയുടെ ഉപജീവന മാർഗമായ ഡാമിലെ മത്സ്യ ബന്ധനം എക്കലും മണ്ണും അടിഞ്ഞുകൂടിയതോടെ മത്സ്യസമ്പത്തിൻ്റെ അളവ് വളരെയധികം കുറഞ്ഞിരുന്ന സാഹചര്യം മാറി ഇവരുടെ ജീവിതത്തിന് പുതിയ ദിശാബോധം വരുകയുമായ്, ഡാമിലെ മണ്ണ് മാറ്റുന്നതിലൂടെ ജലസംഭരണ വ്യാപ്തി വർദ്ധിച്ച് ശുദ്ധജല മത്സ്യങ്ങളുടെ പ്രജനനവും വളർച്ചയും വളരെ വേഗത്തിലാവുന്നതോടുകൂടി മത്സ്യ ബന്ധനത്തിലൂടെ ജീവിക്കുന്നവരുടെ പ്രതീക്ഷയും വളരുന്നു ഡാമിൻ്റെ സംരക്ഷണം ഈ മണ്ണ് അടിഞ്ഞുകൂടി കിടന്നതോടെ അപകടത്തിലായിരുന്നു. അതിൻ്റെ സംഭരണ ക്ഷമത വർദ്ധിക്കുന്നതോടെ ഡാമിൻ്റെ . വൃഷ്ടി പ്രദേശത്ത് നിലവിൽ വെള്ളം കയറുന്ന തൊഴിവായ് നീരൊഴുക്ക് പൂർണമായും ഡാമിൽ തന്നെ സംഭരിക്കാം ഇവിടുന്ന് നീക്കം ചെയ്യുന്ന മണ്ണിൻ്റെ നീക്കം നടത്തുന്നതിനായ് ഉപയോഗിക്കപ്പെടുന്ന ട്രക്കുകളുടെ ജോലിക്കാർക്ക് ഒരു നിശ്ചിത കാലയളവിലേക്ക് അവരുടെ തൊഴിൽ സംരക്ഷണവും ഉറപ്പാവുന്നുണ്ട്, അതോടൊപ്പം സർക്കാരിന് ഇതുമായ് ബന്ധപ്പെട്ട വിവിധ വകുപ്പുകളിൽ നിന്നുള്ള ബഹുമുഖ നികുതികൾ വേറെയും, പ്രധാനമായും ചരക്കു നീക്കവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിൻ്റെയും പോലീസിൻ്റെയും റവന്യു, ജലവിഭവ വകുപ്പ് ഉൾപ്പെടെ സർക്കാരിൻ്റെ എല്ലാ വിഭാഗങ്ങളും ഒരേ പോലെ പരിശ്രമിച്ചാലെ ഈ പദ്ധതി പൂർണമായി വിജയിക്കുകയുള്ളു, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ മേൽനോട്ടത്തിൽ മലപ്പുറം കേന്ദ്രീകരിച്ചുള്ള  കൂത്രാടൻ സ്  ഇൻഫ്രാസ്ട്രക്ചർ എൽ, എൽ, പി. എന്ന സ്വകാര്യ സ്ഥാപനമാണ് ഈ മണ്ണ് മാറ്റൽ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്, ഈ പദ്ധതി വിജയിക്കുന്നതോടെ ഒരു പക്ഷേ കേരളത്തിലെ വിവിധ ഡാമുകളിൽ നിന്ന് ഇതേ രീതിയിലുള്ള പ്രക്രിയകൾ ആരംഭിക്കാൻ ചുള്ളിയാർ പദ്ധതി കേരള സർക്കാരിന് മാതൃകയായ് തീരുന്നതോടെ വർഷകാലങ്ങളിൽ കേരളം ഭയത്തോടെ വീക്ഷിക്കുന്ന പ്രളയവും മണ്ണിടിച്ചിലും ഉൾപ്പെട്ട പ്രകൃതിദുരന്തങ്ങളിൽ നിന്നു് നാടിനും നാട്ടാർക്കും മുക്തി നേടാമെന്നുള്ള പ്രതീക്ഷയും സ്ഥാപിക്കപ്പെടാം


Comment As:

Comment (0)