വീടിനു മുകളിൽ നിന്നും വീണു പരിക്കേറ്റ് ആൾ മരണമടഞ്ഞു.
367
അങ്കമാലി : വീടിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികത്സയിലിരുന്നയാൾ മരണമടഞ്ഞു . എടക്കുന്ന് കോരമന ഇടശ്ശേരി വർഗീസിന്റെ മകൻ ജെയിംസ് (60) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വീടിൻ്റെ ടെറസിൽ നിന്നും വിറക് എടുക്കുന്നതിനായി കയറിയപ്പോൾ കാൽ തെന്നി താഴെ വീഴുകയായിരുന്നു . തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജെയിംസ് ഇന്നലെ മരണമടയുകയായിരുന്നു . മൂകനും ബധിരനുമായ ജെയിംസ് ലോട്ടറി വിൽപ്പന തൊഴിലാളിയായിരുന്നു. സംസ്കാരം ഇന്ന് ( 24.03.2023 ) വൈകീട്ട് 4-ന് എടക്കുന്ന് സെൻ്റ് ആൻ്റണീസ് പള്ളിയിൽ.



