അഡ്വ: ദണ്ഡപാണിയുടെ മൃതദേഹം എറണകുളം സർക്കാർ മെഡിക്കൽ കോളേജ് ഏറ്റുവാങ്ങി.

 

കളമശ്ശേരി: അന്തരിച്ച മുൻ അഡ്വക്കെറ്റ് ജനറൽ കെ. പി. ദണ്ഡപാണിയുടെ മൃതദേഹം  അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം   എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി നൽകി.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ കേരള ഹൈക്കോടതിയിൽ വച്ച് അദ്ദേഹത്തിന്റെ പത്നി സീനിയർ അഡ്വക്കെറ്റ് സുമതി ദണ്ഡപാണിയിൽ നിന്നും 
മെഡിക്കൽ കോളേജ്  സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ മൃതദേഹം ഏറ്റുവാങ്ങി അനാട്ടമി വിഭാഗത്തിലേക്ക് കൈമാറി.


Comment As:

Comment (0)