കേരള ഭരണം കേന്ദ്ര ഭരണത്തിന്റെ തനിപ്പകർപ്പ്. കുമ്പളത്ത് ശങ്കരപ്പിള്ള

                                                        തിരുവനന്തപുരം: കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ഭ​ര​ണ​പ​ക്ഷ​വും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും പാ​ർ​ല​മെ​ന്റി​ലെ ഫാ​ഷി​സ്റ്റ് ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ ഫോട്ടോ പ​തി​പ്പാ​യി അ​ധഃ​പ​തി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ കേ​ട്ടു​കേ​ൾ​വി ഇ​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ​പ​ക്ഷം പെ​രു​മാ​റു​ന്ന​തെ​ന്നും ഓ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത്‌ ശങ്കരപ്പിള്ള കു​റ്റ​പ്പെ​ടു​ത്തി.  ഓ.ഐ.സി.സി സിങ്കപൂർ മെമ്പർഷിപ്പ് കാമ്പയിൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ്.എം.ജോർജ് അദ്ധ്യക്ഷനായിരുന്നു. സിങ്കപ്പൂർ ഓ.ഐ.സി.സി മെമ്പർഷിപ്പ് അരുൺ മാത്യൂസിന് നൽകികൊണ്ട് ഗ്ലോബൽ ചെയർമാൻ നിർവ്വഹിച്ചു.

മു​ഖ്യ​മ​ന്ത്രി ഉ​ത്ത​രം പ​റ​യേ​ണ്ട റൂ​ൾ പോലുംതു​ട​ർ​ച്ച​യാ​യി സ്പീ​ക്ക​ർ അ​നു​മ​തി ന​ൽ​കു​ന്നി​ല്ല. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ധ്വം​സ​നവും നീതി നിഷേധവുമാണ്. ഈ ​ന​ട​പ​ടി​ക്കെ​തി​രെ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് അ​ട​ക്ക​മു​ള്ള എം.​എ​ൽ.​എ​മാ​രെ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡി​നെ ഉ​പ​യോ​ഗി​ച്ച് ബ​ലം പ്ര​യോ​ഗി​ച്ചു ക​യ്യേ​റ്റം ചെ​യ്ത ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണ്. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തിൽ നിന്നും മുഖ്യമന്തിയും മന്തിമാരും ഒളി ച്ചോടുകയാണ്.അ​തി​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​തി​ലൂ​ടെ സിപി എമ്മിന്റെ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യാ​ണ് വെ​ളി​വാ​കു​ന്ന​ത്. ജ​നാ​ധി​പ​ത്യ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ഇ​തി​നെ ഒറ്റക്കെട്ടായി നേരിടണമെന്നും ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ പറഞ്ഞു.


Comment As:

Comment (0)