രാഷ്ട്രപതിക്ക് ഉപഹാരമായി ‘ദ്രോണാചാര്യ’
334
കൊച്ചി: നാവിക ആസ്ഥാനത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഉപഹാരമായി നല്കിയത് അമ്പും വില്ലുമേന്തി നില്ക്കുന്ന ദ്രോണാചാര്യരുടെ പത്തുകിലോ സുവർണ വിഗ്രഹം. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ നേവിയിലെ നാല് ഉദ്യോഗസ്ഥർ ചേർന്നാണ് അപൂർവ ഉപഹാരം രാഷ്ട്രപതിക്കു സമ്മാനിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുൾപ്പെടെയുള്ള മറ്റു വിശിഷ്ടവ്യക്തികൾക്ക് ഇതിന്റെ ചെറുപതിപ്പുകളും സമ്മാനിച്ചു



