അർജുൻ അശോകൻ മിനി കൂപ്പർ ഉടമയായി.

മിനിയുടെ ലക്ഷ്വറി ഹാച്ച്‌ കൂപ്പര്‍ എസ് ജെസിഡബ്ല്യു ആണ് അര്‍ജുന്‍ അശോകന്‍ സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ ഫോക്‌സ്വാഗന്‍ വെര്‍ട്യൂസ് അര്‍ജുന്‍ വാങ്ങിയിരുന്നു. പുതിയ വാഹനം വാങ്ങിക്കുന്നതിന്റെ സന്തോഷം അര്‍ജുന്‍ തന്റെ ഇന്‍സ്റ്റഗ്രമിലൂടെ പങ്കുവച്ചിട്ടുണ്ട്.

സര്‍വ്വശക്തനായ ദൈവത്തോട് എന്നേക്കും നന്ദിയുള്ളവനാണ് ഞാന്‍ എന്റെ കുടുംബവും അനുഗ്രഹിച്ച ഓരോരുത്തരും. എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു’, എന്നാണ് അര്‍ജുന്‍ അശോകന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകനൊപ്പം ഭാര്യയും മകളും ചേര്‍ന്നാണ് വാഹനം വാങ്ങനെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതേസമയം, അര്‍ജുന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ തുറമുഖം ആണ്. രാജീവ് രവി സംവിധാനം ചെയ്ത സിനിമയില്‍ നിവിന്‍ പോളിയാണ് നായകനായി എത്തിയത് ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, സുദേവ് നായര്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങളായി എത്തിയത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഗോപന്‍ ചിദംബരനാണ്


Comment As:

Comment (0)