റിട്ടയര്‍മെന്റ് ആസൂത്രണത്തെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ മനോഭാവമെന്താണെന്നു മനസിലാക്കാന്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ക്വാണ്ടം കണ്‍സ്യൂമര്‍ സൊലൂഷനുമായി സഹകരിച്ച് നടത്തിയ പഠനത്തിൽ റിട്ടയര്‍മെന്റ് ഒരു ഇടവേളയാണ്, ഒരു വിരാമമല്ല എന്ന് കണ്ടെത്തല്‍
46
സ്ഥിരനിക്ഷേപത്തിനു പുറമേ പ്രധാനമായും എന്‍പിഎസ്, റിട്ടയര്‍മെന്റ്- ആന്വയിറ്റി പദ്ധതികള്‍ തുടങ്ങിയവയില്‍ നിക്ഷേപത്തിന് അവര്‍ തയാറാകുന്നുവെന്ന് പഠനം പറയുന്നു.
”2031- ഓടെ ഇന്ത്യയിലെ റിട്ടയര്‍മെന്റ് ജനസംഖ്യ ഇപ്പോഴത്തേക്കാള്‍ 41 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പെന്‍ഷന്‍, ആന്വിറ്റി ദാതാക്കളില്‍ ഒരാളെന്ന നിലയില്‍, ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ തങ്ങള്‍ ശ്രമിച്ചുവരികയാണ്.”, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മനീഷ് ദുബെ പറഞ്ഞു.



