പത്തനംതിട്ട തിരുവല്ലയിൽ ഭാര്യയെയും ഭിന്നശേഷിക്കാരനായ ഒമ്പത് വയസുകാരന്‍ മകനെയും മര്‍ദിച്ച കേസില്‍ കുറ്റൂര്‍ സ്വദേശി തിരുവല്ല പോലീസിന്റെ പിടിയിലായി

കുറ്റൂര്‍ അരുണ്‍ നിവാസില്‍ കെ ആര്‍ അരുണ്‍ കുമാര്‍ (36) ആണ് പിടിയിലായത്. അരുണിന്റെ ഭാര്യ ലാവണ്യ നല്‍കിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.

അരുണും ഭാര്യ ലാവണ്യയും തമ്മില്‍ തിരുവല്ല കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതേ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Comment As:

Comment (0)