കുടുംബ വിസ എടുക്കുന്നവർക്ക് പുതിയ നിബന്ധനയുമായി യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി

കുറഞ്ഞത് 10,000 ദിർഹം എങ്കിലും ശമ്പളമുള്ളവർക്ക് മാത്രമാണ് ഇനി മുതൽ അഞ്ച് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുവാൻ കഴിയുക എന്നാണ് പുതിയ നിബന്ധന. ആറു പേരുണ്ടങ്കിൽ 15,000 ദിർഹം ശമ്പള മുണ്ടാകണമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞവർഷം ഒക്ടോബറിൽ നിലവിൽ വന്ന യുഎഇ ക്യാബിനറ്റ് നിയമപ്രകാരം ഫെഡറൽ അതോറിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസിയാണ് ഉത്തരവിറക്കിയത്.

കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്ന ആൾക്ക് ആവശ്യമായ താമസസൗകര്യം ഉണ്ടായിരിക്കണം. ആറു പേരിൽ കൂടുതലുണ്ടങ്കിൽ ഡയറക്ടറേറ്റ് ജനറൽ അപേക്ഷ വിലയിരുത്തും ഇതിനുശേഷം മാത്രമേ സ്പോൺസർഷിപ്പിന് അനുവാദം നൽകുകയുള്ളു


Comment As:

Comment (0)