ദുബായിലെ അൽ മിൻ ഹാദ് ഇനി "ഹിന്ദ് സിറ്റി"


  ദുബായ് ഭരണാധികാരിയും യുണൈറ്റഡ് അറബ് എമിറേറ്സിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പുനർനാമകരണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

       അൽ മിൻഹാദും അതിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളും ഇനി മുതൽ 
' ഹിന്ദ് സിറ്റി' എന്നറിയപ്പെടും. ഹിന്ദ്  1, ഹിന്ദ് 2 ,ഹിന്ദ് 3, ഹിന്ദ് 4 എന്നീ നാല് സോണുകളിലായി 83.9 കിലോമീറ്റർ വിസ്തൃതിയാണ് ഹിന്ദ് സിറ്റിക്ക് ഉണ്ടാവുക. ഇതിൽ പ്രധാന റോഡുകളായ- എമിറേറ്റ് റോഡ്, അൽ എയിൻ റോഡ് . ജബൽ അലി- ലിഹ് ബാബ് റോഡ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ തദ്ദേശീയരായ എമിറാത്തികളുടെ റസിഡൻഷ്യൽ ഏരിയകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

    റിപ്പോർട്ടർ :    സാജു തറ നിലം


Comment As:

Comment (0)