ബ്രിട്ടീഷ് പാർലമെന്റിന്റെ ആദരവ് നേടി യു കെ മലയാളി ശാസ്ത്രജ്ഞൻ ഡോ: ബിൻറോ സൈമൺ വിദ്യാഭ്യാസ രംഗത്തെ വിസ്മയമാകുന്നു.

 

*ലണ്ടൻ:* ബ്രിട്ടീഷ് വിദ്യാഭ്യാസ-ഗവേഷണ രംഗത്ത് രണ്ട് പതിറ്റാണ്ടായി വിജയക്കൊടി പാറിക്കുന്ന പ്രമുഖ മലയാളി ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോ. ബിൻ്റോ സൈമണിന് ഇരട്ട പുരസ്കാരത്തിളക്കം. യുകെയിലെ വിദ്യാർത്ഥികൾക്ക് മികച്ച പഠന പിന്തുണയും നൂതനമായ അധ്യാപന രീതികളും നൽകി വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകുന്ന മികച്ച സംഭാവനകളെ മാനിച്ച് ബ്രിട്ടീഷ് പാർലമെൻ്റ് നൽകുന്ന 'എമർജിങ് എഡ്യൂക്കേറ്റർ' (Emerging Educator Award) പുരസ്കാരമാണ് അദ്ദേഹത്തെ തേടിയെത്തിയ ഏറ്റവും പുതിയ അംഗീകാരം.
ബ്രിട്ടീഷ് പാർലമെൻ്റ് പുരസ്കാരത്തിന് പുറമെ, സ്വിറ്റ്സർലൻഡിൽ നിന്നും 'ബെസ്റ്റ് ഇന്നൊവേറ്റീവ് എഡ്യൂക്കേറ്റർ' (Best Innovative Educator Award) പുരസ്കാരവും ഡോ. ബിൻ്റോ സൈമൺ കരസ്ഥമാക്കിയിട്ടുണ്ട്.
ഗവേഷണ മികവിന്റെ കരുത്ത്,
അക്കാദമിക് രംഗത്തെ അഗാധമായ പാണ്ഡിത്യമാണ് ഡോ. ബിൻ്റോ സൈമണിനെ മറ്റ് അധ്യാപകരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. മാഞ്ചസ്റ്റർ സർവകലാശാലയിൽ (University of Manchester) നിന്നും പിഎച്ച്ഡി (PhD) കരസ്ഥമാക്കിയ അദ്ദേഹം, എച്ച്‌ഐവി (HIV-1 mRNA) ചികിത്സാ രംഗത്ത് നിർണ്ണായകമായ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പ്രൊഫസർ ഡേവിഡ് ബെറിസ്‌ഫോർഡിന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.
തുടർന്ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ (UCL) സ്കൂൾ ഓഫ് ഫാർമസിയിൽ പോസ്റ്റ്-ഡോക്ടറൽ ഫെല്ലോ ആയി ജോലി ചെയ്യവേ, ഓക്സ്ഫോർഡ് സർവകലാശാല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലൈക്കോബയോളജി, ക്യാൻസർ റിസർച്ച് യുകെ തുടങ്ങിയ ലോകപ്രശസ്ത സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചു. കൂടാതെ, ഡാറ്റാലേസ് (DataLase) എന്ന പ്രമുഖ കമ്പനിയിൽ റിസർച്ച് സയന്റിസ്റ്റ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ ഗവേഷണ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം വരുംതലമുറയെ വാർത്തെടുക്കുന്നത്.
ഗവേഷണ രംഗത്തെയും വ്യവസായ രംഗത്തെയും തന്റെ അനുഭവസമ്പത്ത് വരുംതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം 'ഡോ. സൈമൺസ് അക്കാദമി' (Dr. Simon's Academy) സ്ഥാപിച്ചത്.
വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ട്യൂഷൻ സേവനങ്ങൾ നൽകുന്നതോടൊപ്പം, അവരുടെ ഭാവി സുരക്ഷിതമാക്കാനുള്ള വഴികാട്ടിയായും അദ്ദേഹം പ്രവർത്തിക്കുന്നു. യുകെയിലെ തൊഴിൽ-വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നതിനായി വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായി കരിയർ ഗൈഡൻസ് ക്ലാസുകൾ (Free Career Guidance Classes) അദ്ദേഹം നൽകിവരുന്നു.
അക്കാദമിക് മികവിനൊപ്പം, വിദ്യാർത്ഥികളുടെ വ്യക്തിഗത കഴിവുകൾ തിരിച്ചറിഞ്ഞ്, അവരുടെ ആത്മവിശ്വാസം വർധിപ്പിച്ച്, മികച്ച ഒരു ഭാവിക്കായി അവരെ സജ്ജരാക്കാൻ അദ്ദേഹം നൽകുന്ന പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും യുകെയിലെ മലയാളി സമൂഹത്തിന് ഒരു മുതൽക്കൂട്ട് ആണ്. മലയാറ്റൂർ കുന്നിയിൽ വീട്ടിൽ കെ ജെ സൈമണിന്റെയും late എലിയകുട്ടിയുടെയും ഇളയമകനാണ് 21 വർഷമായി കുടുംബത്തോടപ്പം മാഞ്ചസ്റ്ററിലാണ് താമസം ഭാര്യ ലാന്റി ബിന്റോ,  എൽസ ബിന്റോ, ഫ്രേയ ബിന്റോ എന്നിവർ മക്കളാണ്


Comment As:

Comment (0)