*സൗദി അറേബ്യയിലെ ജിസാനിൽ ടിക് ടോക് സൗഹൃദ കൂട്ടായ്മയായ ജിസാൻ ഗ്രാമപഞ്ചായത്ത് ''ഓണ നിലാവ് 2k23" ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു*
ജീസാൻ :സൗദി അറേബ്യയിലെ ജിസാനിൽ ടിക് ടോക് സൗഹൃദ കൂട്ടായ്മ ആയ ജിസാൻ ഗ്രാമപഞ്ചായത്ത് ''ഓണ നിലാവ് 2k23" ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
ജിസാനിലെ ഫുക്ക ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചക്ക് 12:30 ക്ക് ആരംഭിച്ച ഓണാഘോഷ പരിപാടികൾ രാത്രി 12:30 യോടെ നറുക്കെടുപ്പിലൂടെ വിജയികൾക്കുള്ള സമ്മാന വിതരണത്തോടെ അവസാനിച്ചു.
ഹർഷു, പ്രജിത്ത് പ്രകാശ്,റാഷിദ്, ഗഫൂർ സന്നാര , അലി അലി വ്ലോഗ്സ് , മുജീബ്, ഷംസു , സിറാജ്,അച്ചു, മഞ്ജരി, പ്രജിത്ത്,പ്രിയേഷ്,മുത്തു,സുൽഫി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജിസാനിലെ പ്രവാസി മലയാളികളും കുടുംബങ്ങളും പങ്കെടുത്തു.
ഓണനിലാവ് 2k23 യിൽ ജിസാനിലെ വിവിധ സാംസ്കാരിക സംഘടനാ നേതാക്കളായ ഹാരിസ് കല്ലായി, ദേവൻ, ഷംസു പൂക്കോട്ടൂർ,പ്രവാസി ലീഗൽ സെൽ ഇന്റർനാഷണൽ കോർഡിനേറ്റർ ഹാഷിം പെരുമ്പാവൂർ
പ്രജിത്ത് പ്രകാശ്, സുജിത രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു
അശ്വതി റിനുവിന്റെ നേതൃത്വത്തിൽ അത്ത പൂക്കളം ഒരുക്കിയും മഞ്ജു പ്രജിത്ത് ന്റെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയും , അതിനു ശേഷം വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷത്തിന് നിറപ്പകിട്ടേകി. ജിദ്ദ വൈബ്സ് ന്റെ D. J, കുട്ടികളുടെയും മുതിർന്നവരുടെയും ഗ്രൂപ്പ് ഡാൻസ് , വോയ്സ് ഓഫ് ഖമിസ് ന്റെയും ബാൻഡ് ഓഫ് ഡെസെർട്ട് ന്റെയും മനോഹരമായ ഗാനമേളയും,ഓണപ്പാട്ട്, തിരുവാതിരകളി, ഹാസ്യ ഒപ്പന, ക്ലാസിക്കൽ ഡാൻസ് എന്നിവയും ഈ ഓണാഘോഷത്തിനു പൊലിമ നൽകി . സൗദി അറേബ്യ യുടെ ചരിത്രത്തിൽ ആദ്യമായ് "ഓണംകളി" മഞ്ജു പ്രജിത്ത് ന്റെ നേതൃത്വത്തിൽ ജിസാൻ ഗ്രാമ പഞ്ചായത്തും ക്ലൌഡ്സ് ഓഫ് അബഹ യും ടീം അമിഗോസ് ഉം കൂടി സംയുക്തമായി അവതരിപ്പിച്ചു.