ലോകപ്രസിദ്ധമായ ഒന്നാണ് വോഗ് മാഗസിൻ : വോഗ് ഫിലിപ്പീന്‍സിന്റെ ഏപ്രില്‍ ലക്കത്തിന്റെ കവര്‍ ശ്രദ്ധിക്കുക.

ഫിലിപ്പീൻസ്
തദ്ദേശീയ ടാറ്റൂ ആര്‍ട്ടിസ്റ്റായ അപ്പോ വാങ്-ഓഡ് എന്ന 106 വയസുകാരിയാണ് കവര്‍ പേജില്‍ മോഡലായത്.

മുളയും സിട്ര്‌സ് മുളളും പോലെയുളള തടി കൊണ്ട് നിര്‍മ്മിച്ച ചുറ്റികയും സൂചിയും ഉപയോഗിച്ച് ചര്‍മ്മത്തില്‍ കൈകൊണ്ട് മഷി തൊടുന്ന ഒരു തദ്ദേശീയ ഫിലിപ്പെന്‍ പച്ചകുത്തല്‍ വിദഗ്ധയാണ് ഇവര്‍. വടക്കന്‍ ഫിലിപ്പെന്‍സിലെ കലിംഗ പ്രിവേശ്യയിലെ ബുസ്‌കലാന്‍ എന്ന വിദൂര ഗ്രാമത്തിലാണ് വാങ്- ഓഡ് ജീവിക്കുന്നത്. 85 -ാം വയസ്സില്‍ ബ്രട്ടീഷ് വോഗിന്റെ കവറില്‍ ഇടം നേടിയ ഡാം ജൂഡി ഡെഞ്ചിനെ പിന്തളളി അപ്പോ വാങ് -ഓഡ് ഇപ്പോള്‍ ഏറ്റവും പ്രായമേറിയ വോഗ് കവര്‍ മോഡലായിരിക്കുന്നത്.

ആയിരം വര്‍ഷം പഴക്കമുളള ബാറ്റോക്ക് എന്ന ഈ പച്ചകുത്തല്‍ കലയില്‍ 90 വര്‍ഷത്തോളമായി സജീവമാണ് വാങ്-ഓഡ്. വാങ്-ഓഡിന്റെ ലോകപ്രശസ്ത ടാറ്റൂകളിലൊന്ന് ദേഹത്ത് പച്ചകുത്തനായി ആയിരിക്കണക്കിന് ആളുകളാണ് ബസ്‌കലാനിലേക്ക് ഒഴുകിയെത്തുന്നത്.

വാങ്-ഓഡ് 16-ാം വയസ്സില്‍ തന്റെ പിതാവില്‍ നിന്ന് ബാറ്റോക്ക് പഠിക്കാന്‍ തുടങ്ങിയതാണ്. പച്ചകുത്തല്‍ സമ്പ്രദായം ഒരു വ്യക്തിയുടെ പാരമ്പര്യത്തിലൂടെ മാത്രമേ കൈമാറന്‍ സാധിക്കുകയുളളു. അതിനാല്‍ ഈ കലാരൂപം സംരക്ഷിക്കുന്നതനായി വാങ് -ഓഡ് ബന്ധുക്കളെ ബാറ്റോക്കില്‍ പരിശീലിപ്പിക്കുന്നുണ്ട്.


Comment As:

Comment (0)