കോഴിക്കും മുട്ടയ്ക്കും യു എ ഇ യിൽ വില വർധിപ്പിക്കുന്നു.

ഇത് താൽക്കാലികമാണെന്നും ആറു മാസത്തിനുള്ളിൽ വില വർധന വിലയിരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ മാസം ആദ്യം പുറത്തിറക്കിയ മന്ത്രിതല പ്രമേയം അനുസരിച്ച് വില വർധന 13 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന ഉൽപ്പാദനവും ഷിപ്പിങ് ചെലവും കാലിത്തീറ്റ പോലുള്ള ഇറക്കുമതി ചെയ്ത അസംസ്‌കൃത വസ്തുക്കളുടെ വില വർധനയും കാരണം കഴിഞ്ഞ കാലയളവിൽ തങ്ങൾക്ക് നഷ്ടമുണ്ടായതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കമ്പനികൾ സാമ്പത്തിക മന്ത്രാലയത്തിന് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.


Comment As:

Comment (0)