ഹോളിവുഡ് നടൻ ലാൻസ് സോളമൻ ്് റെഡിക് അന്തരിച്ചു.

ഹോളിവുഡ് നടൻ ലാൻസ് സോളമൻ റെഡിക് അന്തരിച്ചു. 60 വയസായിരുന്നു. ജോൺ വിക്ക്, ടെലിവിഷൻ ഷോ ദ് വയർ എന്നിവയിലൂടെ ശ്രദ്ധേയനായ നടനാണ്. ലോസ് ആഞ്ചലസിലെ വീട്ടിൽ മരിച്ച നിലയിൽ താരത്തെ കണ്ടെത്തുകയായിരുന്നു. 

 2002ൽ റിലീസ് ചെയ്ത ദ് വയർ എന്ന പ്രശസ്ത സീരിസിൽ കെഡ്രിക് ഡാനിയൽസ് പൊലീസ് ഉദ്യോ​ഗസ്ഥനായുള്ള ലാൻസിന്റെ പ്രകടനം വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജോൺ വിക്ക് സിനിമകളിലെ കാരോൺ എന്ന കഥാപാത്രവും ശ്രദ്ധേയമാണ്. ജോൺ വിക്കിന്റെ നാലാം ഭാഗം റിലീസിനൊരുങ്ങുമ്പോഴാണ് റെഡിക്കിന്റെ അപ്രതീക്ഷിത വിയോ​ഗം. 

1998ൽ ഗ്രേറ്റ് എക്സപെക്റ്റേഷൻസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. വൈറ്റ് മെൻ കാന്റ് ജംപ്, ഷേർലി, ബല്ലെറിന, ദ് കെയ്ൻ മ്യൂടിനി കോർട്ട മാർഷൽ എന്നീ സിനിമകളിലാണ് റെഡിക് അവസാനം അഭിനയിച്ചത്. വിഡിയോ ഗെയിമുകളിലും റെഡിക്കിന്റെ ശബ്ദസാന്നിധ്യം ഉണ്ടായിട്ടുണ്ട്. സ്റ്റെഫാനി ഡെ ആണ് ഭാര്യ. ഇവർക്ക് മൂന്ന് മക്കളാണ്.


Comment As:

Comment (0)