ഒരു ലക്ഷത്തോളം കുഞ്ഞുങ്ങള്‍ ആദ്യമായി ലോകം കണ്ട കൈകള്‍;വിടവാങ്ങിയത് തലമുറകളുടെ ഡോക്ടർ
106
ഒരു ലക്ഷത്തോളം കുഞ്ഞുങ്ങൾ ആദ്യമായി ലോകത്തേക്ക് കണ്ണുതുറന്നുനോക്കിയ രണ്ടു കൈകൾ. ആറു പതിറ്റാണ്ടു നീണ്ടു നിന്ന സേവനസപര്യ. ഗൈനക്കോളജിയിൽ ഒരു വലിയ ശൂന്യത ബാക്കിവെച്ചാണ് ഡോ കെ ലളിത വിടവാങ്ങുന്നത്. 85-ാം വയസ്സിലും കർമനിരതയായിരുന്നു ലളിത. ഇത്രയും പ്രായമായിട്ടും പ്രസവ മുറിയിൽ സജീവമായി പ്രവർത്തിച്ച വിരളമായ ഗൈനക്കോളജിസ്റ്റുകളിൽ ഒരാൾ . കാലകാരിയായ മാല പാർവതി മകളാണ്



