കറുകുറ്റി അരീക്കൽ റെസിഡന്റസ് അസോസിയേഷൻ (ARA) കള്ളനെ പിടിച്ചു പോലീസിനെ ഏൽപ്പിച്ചു.
*കറുകുറ്റി അരീക്കൽ റെസിഡന്റ്സ് അസോസിയേഷൻ (ARA) കള്ളനെ പിടിച്ചു പോലീസിനെ ഏൽപ്പിച്ചു*
കഴിഞ്ഞ രാത്രി ആയിരുന്നു സംഭവം. കറുകുറ്റി പള്ളി - തെക്കേ കപ്പേള റോഡിലുള്ള വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുമ്പോൾ വീട്ടുകാർ അറിയുകയും അയൽവക്കത്തെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. പരിസര വാസികൾ ഒച്ചയെടുത്തപ്പോൾ കള്ളന്മാർ ചിതറി ഓടുകയായിരുന്നു . ഒരാൾ ഓടി അപ്പുറത്തുള്ള അരീക്കൽ റെസിഡന്റ്സ് അസോസിയേഷൻ റോഡിലേക്ക് കയറി. മോഷ്ടാക്കൽ എത്തിയ വിവരം ആദ്യം പരിസര വാസികൾ അരീക്കൽ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹിയെ ഫോണിലൂടെ അറിയിക്കുകയും അദ്ദേഹം അപ്പോൾ തന്നെ അവരുടെ അസോസിയേഷൻ സ്ഥാപിച്ചിട്ടുള്ള സൈറൺ മുഴക്കുകയും ചെയ്തു. കാര്യമറിഞ്ഞ അസോസിയേഷൻ അംഗങ്ങൾ കൂട്ടമായി കള്ളനെ തിരയുകയും അസോസിയേഷൻ സ്ഥാപിച്ചട്ടുള്ള CCTV പരിശോധിക്കുകയും ചെയ്തു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് മോഷ്ടാക്കളെ കൂട്ടത്തോടെ പിടികൂടാനായത്. അസോസിയേഷൻ പരിസരത്തേക്ക് ഓടിക്കയറിയ കള്ളന്മാർ അവിടെ നിന്നും തൊട്ടപ്പുറത്തെ എസ് ഡി കോൺവന്റ് റെസിഡന്റ്സിന്റെ ഭാഗമായ അസീസി ശാന്തികേന്ദ്രയുടെ താഴത്തെ റോഡിലുള്ള കുറ്റിക്കാട് കുളത്തിന്റെ പരിസരത്ത് ഒളിച്ചിരിക്കുവായിരുന്നു. അരീക്കൽ റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ തിരിച്ചിലിന്റെ ഭാഗമായി കുറ്റിക്കാട് കുളത്തിന്റെ ഏരിയ പരിശോധിക്കുമ്പോൾ ഇവരെ കാണുകയും ഓടിച്ചിട്ട് റിലയൻസ് പമ്പിന്റെ പരിസരത്തു വെച്ച് പിടികൂടുകയും പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. കള്ളന്മാർ 4 പേരോളം കൂട്ടമായിട്ടാണ് വീട്ടിലേക്ക് വന്നതെന്നും അവരുടെ കൈയിൽ കമ്പിവടിയും ആയുധങ്ങളും ഉണ്ടായിരുവെന്നും മോഷണ ശ്രമം നടന്ന വീട്ടുടമസ്ഥൻ പറഞ്ഞു.
കറുകുറ്റി ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ റെസിഡന്റ് സ് അസോസിയേഷനാണ് അരീക്കൽ റെസിഡന്റ് സ് അസോസിയേഷൻ. അസോസിയേഷൻ ആരംഭിച്ച 2008 മുതൽ ഇവിടെ സൈറൺ സ്ഥാപിച്ചിട്ടുണ്ട്, കഴിഞ്ഞ 7 വർഷത്തോളമായിട്ട് അസോസിയേഷൻ ഭാഗം ഉൾപ്പെടുന്ന ഒരു കിലോമീറ്റർ പരിസരത്ത് 10 CCTV ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
മാതൃകാപരമായ പ്രവർത്തനമാണ് അരീക്കൽ റെസിഡന്റ്സ് അസോസിയേഷൻ കാഴ്ചവെയ്ക്കുന്നത്. നിരവധി തവണ പോലീസിന്റെയും ജന പ്രതിനിധികളുടെയും അഭിനന്ദനങ്ങൾ നേടിയട്ടുള്ള അസോസിയേഷനാണിത്. ഇവിടത്തെ യുവജനങ്ങളാണ് ഞങ്ങളുടെ ശക്തിയെന്ന് അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും പറഞ്ഞു. വിവരമറിഞ്ഞു വന്ന പരിസരവാസികൾക്കും മറ്റ് അസോസിയേഷൻ അംഗങ്ങൾക്കും പോലീസിനും അരീക്കൽ റെസിഡന്റ്സ് അസോസിയേഷൻ തങ്ങൾക്കുള്ള നന്ദി അറിയിച്ചു.



